Posts

ഹെൽപ്പ്മെറ്റ് ⛑️

Image
                ഇങ്ങള് ആരേലും മറ്റുള്ളോരെ നിറ മനസ്സോടെ സഹായിച്ച് ഇളിഭ്യരായിട്ടുണ്ടോ? പലരുടെയും മുമ്പിൽ പരിഹാസപാത്രമായി മാറിയിട്ടുണ്ടോ? മനസ്സിൽ മടുപ്പടിഞ്ഞു കൂടി ഒന്നും വേണ്ടായിരുന്നൂന്ന് തോന്നീട്ടുണ്ടോ? ഉണ്ടേലും ഇല്ലേലും കോഴിക്കോട് ബീച്ചിൽ വെച്ച് ഞമ്മക്ക് അങ്ങനൊരു അമളി പറ്റിയിട്ടുണ്ട് .ആ ഒരു അമളിക്കഥയാണ് ഹെൽപ്പ്മെറ്റ് .ഒപ്പം തന്നെ ഇളിഭ്യതയുടെ മണമുള്ള ഒരു പറ്റം കഥകളിലേക്കു കൂടി ആണ് ഈ ബ്ലോഗ്‌ വാതിൽ തുറന്നിടുന്നത് .           ഏറ്റവും പ്രിയപ്പെട്ട നാലെണ്ണത്തിന്റെ കൂടെ ഒന്ന് കടല് കാണാൻ പോയതാണ് . കഴിഞ്ഞ കൊല്ലം നവംബർ 15നാണ് സംഭവം . പ്രത്യേകിച്ച് യാതൊരു പണിയുമില്ലാതെ ഓൺ ലൈൻ ക്ലാസ്സും പകലുറക്കവുമൊക്കെയായി ദിവസങ്ങൾ തള്ളി നീക്കി കൊണ്ടിരിക്കുന്ന സമയം .അന്നും പതിവു പോലെ കാര്യമായ പ്ലാനിങ്ങൊന്നുമില്ലാതെയാണ് ഉറക്കം ഉണരുന്നത് .എന്നാൽ എഴുന്നേറ്റ് ചായ കുടിയൊക്കെ കഴിഞ്ഞ് ഫോണിനെ കുത്തി നോവിച്ചോണ്ടിരിക്കുമ്പോഴാണ് വാട്സ് ആപ്പിൽ ഒരു മെസ്സേജ് വന്നു കിടക്കുന്നത് കണ്ടത് ."ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്തിലെ ആഗസ്റ്റ് 15നും അതിന് മുമ്പും ഒന്നാം ഡോസ് കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച മുഴുവൻ ആളുകളും ഇന്ന് രാ

മലയേറ്റം @ചെക്കുന്ന് ⛰️

Image
പ്രകൃതിയുമായി ഇണങ്ങിച്ചേർന്നുള്ള ഓരോ യാത്രയിലും ഒഴിച്ചു കൂടാനാവാത്ത ഒരു സംഗതിയാണ് പച്ച പരവതാനി വിരിച്ചു കിടക്കുന്ന മലനിരകൾ .അതിനാൽ തന്നെ മലമോളിൽ പാഞ്ഞു കേറി ഒരു കട്ടനുമടിച്ച് ചുമ്മാ സൊറ പറഞ്ഞിരിക്കുക എന്നത് പുതു തലമുറക്കിടയിൽ ഇന്നൊരു ട്രെൻഡാണ് . ഏതായാലും ഇക്കഴിഞ്ഞ ജൂൺ മാസമാണ് ചെങ്ങായിമാരുമൊത്ത് നാട്ടിലെ പ്രധാന മലനിരകളിലൊന്നായ ചെക്കുന്നുമല കേറാൻ പോയത് .മലപ്പുറം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലപ്രദേശങ്ങളിലൊന്നാണ് ചെക്കുന്ന് .മലബാർ കളക്ടറായിരുന്ന വില്യം ലോഗന്റെ കൃതിയായ 'മലബാർ മാനുവലിൽ' അടക്കം പരാമർശിക്കപ്പെട്ടിട്ടുള്ള ചെക്കുന്നുമല ഏറെ ചരിത്ര പ്രാധാന്യമുള്ളതും ഐതിഹ്യങ്ങൾ നിറഞ്ഞതുമായ ഒരു പ്രകൃതി വിസ്മയമാണ് . ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടം നയിച്ചിരുന്ന ഒരു ശൈഖ് ഒളിച്ചു താമസിച്ചിരുന്ന പ്രദേശം എന്ന നിലക്കാണ് ചെക്കുന്നുമലക്ക് ആദ്യം ശൈഖ് കുന്നെന്ന പേരു വീഴുന്നത് .പിന്നീട് കാലക്രമേണ അത് പരിണമിച്ച് ചെക്കുന്നായി മാറിയെന്നാണ് ഐതിഹ്യം .തൽകാലം ചരിത്ര വശങ്ങളെയും ഐതിഹ്യങ്ങളെയുമെല്ലാം മാറ്റി നിർത്തി നമുക്കിനി യാത്ര വിവരണത്തിലേക്ക് കടക്കാം .എട്ടു പേരടങ്ങുന്ന ഒരു ചങ്ങാതി സംഘത്തോടൊപ്പം മൂന്നര മണിക്കൂ

ഞാനും പേടിയും തമ്മിൽ.... 😲

Image
ഇന്ന് പേടിയെക്കുറിച്ചാണ് എഴുതുന്നത് .പേടി എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് പേടി തന്നെയാണ് .മനുഷ്യനെ പലപ്പോഴും ആശങ്കയുടെ മുൾമുനയിൽ നിർത്താറുള്ള ഈ വികാരത്തിന് അമ്പരപ്പ്, ഭയം, പരിഭ്രാന്തി, ഭീകരത, പേടി തുടങ്ങിയ ഒട്ടനവധി പേരുകളുണ്ടത്രെ .ഏതായാലും പേടിയും ഞാനും തമ്മിൽ ചെറുപ്പം മുതലേ ഏറെ അടുത്ത ബന്ധമാണുള്ളത് .സ്നേഹം, സന്തോഷം, ദേഷ്യം, സങ്കടം, വേദന തുടങ്ങിയ മറ്റനവധി വികാരങ്ങൾ നമുക്ക് ഉണ്ടായിട്ടും അതിനെയെല്ലാം മാറ്റിനിർത്തി "പേടി" എന്ന ഒറ്റ വികാരത്തെ കുറിച്ചു മാത്രം ഏഴുതാൻ ഞാൻ ഇന്ന് ഡിജിറ്റൽ തൂലിക ചലിപ്പിച്ചിട്ടുണ്ടെങ്കിൽ, അതിനു പിന്നിലുള്ള ഒരേയൊരു കാരണവും ഞാനും പേടിയും തമ്മിലുള്ള ഈ വൈകാരിക ബന്ധം തന്നെയാണ് .എന്നോടൊപ്പം തന്നെ ആണ് ഞാനുമായി ബന്ധപ്പെട്ട പേടിക്കഥകളും പിറവി കൊള്ളുന്നത് .വെറും ഒന്നര കിലോ തൂക്കവുമായി പിറന്നുവീണ എന്നേം കൊണ്ട് ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപാലത്തിലൂടെ മൂന്നു വർഷത്തോളം എന്റെ വീട്ടുകാർ നെട്ടോട്ടമോടിയിരുന്നത്രെ . ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ പേടി എന്നെ കൂട്ടുപിടിച്ച് തരക്കേടില്ലാത്ത വിധം മ്മടെ വീട്ടുകാരെ ഒന്നു ഭയപ്പെടുത്തി എന്നു സാരം .ഏതായാലും